ദഹനശക്തി കുറഞ്ഞ ആൾക്കാരിലാണ് ഗ്യാസ്ട്രബിൾ സാധാരണയായി കണ്ടുവരുന്നത്. നല്ല ദഹനശക്തിയുള്ള വരിൽ ഗ്യാസ്ട്രബിൾ ഉണ്ടാകാറില്ല. ഹിതവും മിതവുമായ ഭക്ഷണം കൃത്യസമയത്ത് നന്നായി ചവച്ചരച്ചു കഴിക്കണം. ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കരുത് ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചതും പഴയികയതുമായ ഭക്ഷണം എണ്ണയിൽ വറുത്തതും മസാലയും മുളകും കൂടുതൽ ചേർത്തതുമായ ഭക്ഷണം ഇവയെല്ലാം ഒഴിവാക്കുക.ചിലർ ഇത് അറ്റാക്ക് എന്ന പേടിയിൽ ആശുപത്രിയിൽ വരെ എത്തുമ്പോഴാണ് ഇത് ഗ്യാസ് ട്രബിൾ ആണെന്നറിയുക, വയറിന് കട്ടി, ഓക്കാനം, കീഴ്വായു, വിശപ്പില്ലായ്മ, വയർ വീർത്ത തോന്നൽ എന്നതെല്ലാം ഇവർക്കുണ്ടാകും. നമ്മുടെ ദഹനം നടക്കുമ്പോൾ വയറ്റിൽ കൂടുതൽ അളവിൽ ഗ്യാസുണ്ടാകുന്നതാണ് ഇതിന് കാരണം. ഇത് ചിലരിൽ നിരന്തരം കീഴ് വായുവായി പോകും. ചിലരിൽ ഇത് വയറ്റിൽ കെട്ടിക്കിടക്കും. ഇത്തരം ഗ്യാസ് ട്രബിൾ പ്രശ്നം ഇല്ലാതിരിയ്ക്കാൻ നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതിനെ നേരിടാൻ വീട്ടിലും അടുക്കളയിലും ലൈഫ്സ്റ്റൈലിലുമെല്ലാം ശ്രദ്ധിയ്ക്കുക. ഇതിന് ആദ്യമായി വേണ്ടത് കൃത്യ സമയത്ത് ഭക്ഷണം കഴിയ്ക്കുക എന്നതാണ്.
ഭക്ഷണം സമയത്ത് കഴിയ്ക്കാതെ വയർ ഒഴിച്ചിട്ടാൽ ഈ അവസ്ഥയുണ്ടാകാൻ സാധ്യതയേറെയാണ്. ഇതിനാൽ തന്നെ കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിയ്ക്കാം.എന്തു കഴിയ്ക്കുക എന്നതല്ല, കൃത്യ സമയത്ത് കഴിയ്ക്കുക. എന്നാൽ ആമാശയത്തിൽ ദഹിക്കാത്ത പത്തുശതമാനം ദഹിക്കാതെ വരുന്നത് മൂലം ഇത്തരത്തിൽ ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്നതിനു കാരണം ആകുന്നുണ്ട്. ഗ്യാസ് ട്രബിൾ മൂലം പല തരത്തിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. അതിൽ ഇടയ്ക്കിടെ നെഞ്ച് വേദന, ഏമ്പക്കം, പുളിച്ചു തികട്ടൽ എന്നിവ ഒക്കെ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ ഗ്യാസ് നിറഞ്ഞു കൊണ്ട് വയർ വീർക്കുന്നതും അതുപോലെ തന്നെ അത് മൂലം സംഭവിക്കുന്ന മറ്റു പ്രശ്നങ്ങളും ഒഴുവാക്കുന്നതിനു വേണ്ടി ഉള്ള ആറ് ഏഴു ടിപ്സ് ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. വീഡിയോ കണ്ടു നോക്കൂ.