നമ്മളിൽ പലർക്കും കണ്ടു വരുന്ന ഒന്നാണ് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉള്ള നെഞ്ചെരിച്ചിൽ പുളിച്ച് തികട്ടൽ എന്നിവ, അസിഡിറ്റിയും ദഹന പ്രശ്നങ്ങളും പുളിച്ച് തികട്ടലും എപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാൽ ഇതൊരിക്കലും ഒരു അസുഖമായി കണക്കാക്കേണ്ട ആവശ്യമില്ല. എന്നാൽ അസിഡിറ്റിയും പുളിച്ച് തികട്ടലും വന്നാൽ ഉടൻ തന്നെ പരിഹാരം കാണണം. അല്ലെങ്കിൽ അത് പലപ്പോഴും നമ്മുടെ ദിവസത്തെത്തന്നെ ഇല്ലാതാക്കും.വയറ്റിനകത്തെ അസ്വസ്ഥതകൾക്ക് ഉടനടി പരിഹാരം
എന്നാൽ എത്രയും പെട്ടെന്ന് തന്നെ പുളിച്ച് തികട്ടലിന് പരിഹാരം കാണാൻ സഹായിക്കുന്ന ചില വീട്ട് മാർഗ്ഗങ്ങൾ ഉണ്ട്. എന്തൊക്ക ഗൃഹവൈദ്യങ്ങളാണ് പുളിച്ച് തികട്ടലിന് പരിഹാരം കാണാൻ സഹായിക്കുന്നത് എന്ന് നോക്കാം. ഈ പ്രശ്നത്തിനുള്ള പരിഹാരമാർഗ്ഗം ഉണ്ട് എന്നാൽ അവ ഏതാണ് എന്നു നോക്കാം ,തുളസിയില കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ വർദ്ധിപ്പിക്കും. എന്നാൽ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പുളിച്ച് തികട്ടലിന് പരിഹാരം കാണാൻ സഹായിക്കും. അത് പോലെ തന്നെ വെറ്റില ജീരകം ഉപ്പ് എന്നിവ സമം ചേർത്ത് കഴിച്ചാൽ നെഞ്ചെരിച്ചിൽ പുളിച്ച് തികട്ടൽ എന്നിവക്ക് പൂർണമായ ഒരു പരിഹാരം ഉണ്ടാവുകയും ചെയ്യും ,