സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്ന പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പലപ്പോഴും നിറം കുറയുന്നത്. ചർമ്മത്തിന് നിറം കുറയുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളിൽ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. എന്നാൽ എത്രയൊക്കെ ക്രീം വാരിത്തേച്ചാലും ഒരിക്കലും ചർമ്മത്തിന്റെ സ്വാഭാവിക നിറം വർദ്ധിക്കുകയില്ല. അത് മാറ്റമില്ലാതെ തന്നെ തുടരും. എന്നാൽ ചർമ്മത്തിൽ അൽപം തിളക്കം നൽകുന്നതിനും ചർമ്മത്തിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നമുക്ക് കഴിയുന്നു. ഇതിലൂടെ നമ്മുടെ സൗന്ദര്യ സംരക്ഷണം എന്ന മാർഗ്ഗം ഫലപ്രദമായി വരുന്നു.സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ നമുക്കിടയിൽ ഉണ്ട്. എന്നാൽ ഇത് എല്ലാം നമുക് വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ സൗന്ദര്യം സംരക്ഷിക്കാനും കഴിയും ,
അതിനായി കാപ്പി പൊടി കൊണ്ട് നിർമിച്ചു അടച്ച കഴിയുന്ന ഒരു ഫേസ് മാസ്ക് ആണ് ഇതിനു വളരെ നല്ലതു ,
ജോലി ചെയ്തോ വെറുതെ ഇരുന്നോ ബോറടിക്കുമ്പോൾ ഒരു കപ്പ് കാപ്പി എന്നത് മിക്കവരുടെയും ഇഷ്ടങ്ങളിലൊന്നാണ്. ഉറക്കത്തെയും ആലസ്യത്തേയും പമ്പ കടത്താൻ കിടിലനൊരു കാപ്പി മതി. അമിതമായുള്ള കാപ്പി കുടി ആരോഗ്യത്തിനത്ര നല്ലതല്ലെങ്കിലും കാപ്പി കൊണ്ട് ആരും കൊതിക്കുന്ന സൗന്ദര്യം കൈപ്പിടിയിലൊതുക്കാം. കാപ്പിയെ പ്രണയിക്കുന്നവർക്കായി ചില കാപ്പി ‘പൊടി’കൈകളുണ്ട് സൗന്ദര്യ സംരക്ഷണത്തിൽ.എന്നാൽ ഇത് വളരെ നല്ല ഒരു രീതി ആണ് വളരെ ഗുണം ചെയുകയും ചെയ്യും