കട്ടുറുമ്പ്, കടന്നൽ, ചിലന്തി, തേനീച്ച തുടങ്ങിയ പ്രാണികളുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ നോക്കാം. ആദ്യം ചെയ്യേണ്ടത് കടിച്ച ജീവിയുടെ കൊമ്പ് കടിയേറ്റ ഭാഗത്ത് ശേഷിക്കുന്നുണ്ടോ എന്ന് തിരിച്ചറിഞ്ഞ് അത് നീക്കം ചെയ്യലാണ്. കടന്നൽ, തേനീച്ച എന്നിവ കുത്തിയാൽ യഥാക്രമം ചുണ്ണാമ്പും നാരങ്ങാനീരും പുരട്ടാം. ഉറുമ്പുകടി കൊണ്ട് ഉണ്ടാകുന്ന തിണർപ്പ് മാറാൻ തുമ്പ അരച്ചു പുരട്ടാം.എന്നാൽ ഇങ്ങനെ ഉള്ള പ്രാണികൾ കടിച്ചാൽ വളരെ അപകടം തന്നെ ആണ് വിഷാംശം ചെറുതായി നമ്മളുടെ ശരീരത്തിൽ കയറുകയും ചെയ്യും പിന്നീട് അലർജി പോലെ ഉള്ള അസുഖകൾ വരാൻ സാദ്യത ഏറെ ആണ് , തേനീച്ച,
കടന്നൽ എന്നിവയുൾപ്പെടെ ചെറു പ്രാണികളുടെ കടിയേറ്റാൽ ഉടൻ എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും വലിയ ധാരണയില്ല. വലിയ തോതിലുള്ള കടിയേറ്റാൽ ഉടൻ വൈദ്യ സഹായം ലഭ്യമാക്കുക. എന്നാൽ ചെറിയ രീതിയിലുള്ള കടിയേറ്റാൽ നിങ്ങൾക്ക് ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. എന്നാൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ മഞ്ഞൾ; പൊടി ആണ് വളരെ നല്ലതു , പ്രാണികളുടെ കടിയേറ്റാൽ പെട്ടന്ന് തന്നെ മഞ്ഞളും തൈരും ചേർത്ത് നിർമിച്ചു എടുത്ത ഒറ്റമൂലി കുത്തിയ ഭാഗത്തു പുരട്ടിയാൽ മതി , ഇങ്ങനെ ചെയ്താൽ പിന്നീട് യാതൊരു പ്രശ്നവും ഉണ്ടാവണം എന്നില്ല , മുറിവ് ഉണ്ടെങ്കിൽ അത് വേഗം ഉണങ്ങുകയും ചെയ്യും , വിഷാംശം ഉണെങ്കിൽ പെട്ടാണ് ഇല്ലാതാവുകയും ചെയ്യും ,