ചിതൽ വീട്ടിൽ ഒരിക്കലും വരില്ല ഇതുണ്ടെകിൽ

മണ്ണ് വീടുകളുടെയും ഓലപ്പുരകളുടെയും സ്ഥാനത്ത് ഇന്ന് കണ്ടമ്പററി വീടുകൾ വന്നെങ്കിലും ചിതലിന് മാത്രം മാറ്റമൊന്നുമില്ല. ഒന്നു കണ്ണടച്ചാൽ ചിതൽ കയറുമെന്നതാണ് അവസ്ഥ.വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്ന ചിതലിനെ തുരത്താൻ വിപണിയിൽ പല രാസവസ്തുക്കളും ലഭ്യമാണ് പക്ഷേ ഇവയുടെ ഉപയോഗം പലപ്പോഴും നമ്മുടെ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും.ഇടയ്ക്കിടെ വീട്ടിൽ ചിതൽ ഉണ്ടോയെന്ന് പരിശോധിക്കുക വീടിനോട് മുട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുക വീടെപ്പോഴും ഈർപ്പ രഹിതമായിരിക്കാൻ ശ്രദ്ധിയ്ക്കുക. വീടിന്റെ പരിസരത്ത് നിൽക്കുന്ന ഉണങ്ങിയ മരങ്ങൾ നശിപ്പിച്ച് കളയുക.ഇടയ്ക്കിടെ വീട് വൃത്തിയാക്കുക, പൊടി ഒരു കാരണവശാലും വീട്ടിൽ തങ്ങി നിൽക്കാൻ അനുവദിക്കരുത്. ചിതലുകൾ തടികൾ തുരക്കുന്ന പ്രാണികളാണ്. ആശാരി ഉറുമ്പുകളും തടിതുരപ്പൻ വണ്ടുകളും തടികളിൽ കൂടുകൂട്ടുന്ന സമയംതന്നെ, ചുവരുകൾ, വാതിലുകൾ,

 

ഷെൽഫുകൾ, റാക്കുകൾ, ജനാലകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയിൽ ഉപയോഗിച്ചിരിക്കുന്ന തടിപ്പണികളെ തിന്ന് നശിപ്പിക്കുകയും ചെയ്യുന്നു.ജോലിസ്ഥലത്തോ വീട്ടിലോ ചിതൽബാധ ഉണ്ടായിക്കഴിഞ്ഞാൽ, തുടർന്നുള്ള നഷ്ടം സ്ഥിരമാണ്. ആഴ്ചയിൽ 15 പൗണ്ട് അളവിന് തടിയെ തിന്നുതീർക്കാൻ ഒരു ചിതൽ കോളനിയ്ക്ക് കഴിയും, അങ്ങനെ കാര്യാലയ മുറിയിലെയോ വീട്ടിലെയോ തടിസാമാനങ്ങളെ വളരെവേഗം നശിപ്പിക്കുവാനാകും. പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന രീതിയിൽ ചിതലുകളെ പൂർണമായി വീട്ടിൽ നിന്നും ഒഴിവാക്കാം , എന്നാൽ എങ്ങിനെ ആണ് ചിലതുകളെ വീട്ടിൽ നിന്നും തുരത്താൻ ഉള്ള മാർഗം ആണ് ഈ വീഡിയോയിൽ .

Leave a Reply

Your email address will not be published. Required fields are marked *