ഭക്ഷ്യവിഷബാധ തടയാൻ ഈ മുൻകരുതലുകൾ

ഭക്ഷ്യവിഷബാധ മൂലം നിരവധി ആളുകൾ ആണ് മരിച്ച വാർത്ത കുറച്ചൊന്നുമല്ല ഞെട്ടലുണ്ടാക്കിയത്. കഴിക്കുന്ന ഭക്ഷണം വൃത്തിയുള്ളതാണോ എന്ന് എങ്ങനെ ഉറപ്പുവരുത്തും പ്രത്യേകിച്ച് പുറത്തുനിന്ന് കഴിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ. എന്തൊക്കെയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ എന്ന് നമ്മൾ അറിഞ്ഞിരിക്കണം നമ്മൾ കൂടുതൽ ആയി പുറത്തു നിന്നും കഴിക്കുന്ന ഭക്ഷണങ്ങൾ മോശം സാഹചയത്തിലൂടെ ഉണ്ടാക്കുന്നത് ആണ് എന്നാൽ അത് ഒന്നും നമ്മൾ അറിയുന്നില്ല എന്നതാണ് സത്യം എന്നാൽ നമ്മൾ അത് കഴിക്കുമ്പോൾ ആണ് നമ്മൾക്ക് പലതരത്തിൽ ഉള്ള പ്രശനങ്ങൾ ഉണ്ടാവുന്നത്, വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും

 

 

.ശുചിത്വമില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഉണ്ടാക്കിയ ഭക്ഷണം ദീർഘനേരം അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കുന്നത് നല്ലതല്ല. ആ​ഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ. കൂടാതെ, സ്വാദ് കൂട്ടാൻ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും.കഠിനമായ വയറുവേദന, വയറിളക്കം, ഛർദ്ദി, തളർച്ച, തലവേദന, പനി എന്നീ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കണം. തുടർച്ചയായുള്ള ഛർദ്ദി, മലത്തിലൂടെയും ഛർദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തിൽ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ നൽകേണ്ടതാണ്. എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥകൾ ആണ് പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നത് ,

Leave a Reply

Your email address will not be published. Required fields are marked *