നിങ്ങളുടെ ഭക്ഷണശീലത്തിൽ ഈ 6 പിഴവുകൾ മാറിവരുന്ന ഭക്ഷണ ശീലം മനുഷ്യന് കെണി

നമ്മളുടെ ഭക്ഷണ ശീലം മാറി വരികയാണ് ഓരോ വർഷം കൂടുമ്പോളും , അതുപോലെ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ച് വരികയാണ്. ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ ഉണ്ടാക്കും. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളിൽ ആസ്തമയും ചർമ്മരോഗമായ എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മിക്ക പഠനങ്ങളിലും പറയുന്നു.പിസ, ബർഗ്ഗർ, സാൻവിച്ച് തുടങ്ങിയ ഫാസ്റ്റ്ഫുഡുകളാണ് പ്രധാന വില്ലന്മാർ. ഇവയിൽ പൂരിത കൊഴുപ്പുകൾ, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാൻസ് ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ആസ്തമ, എക്‌സിമ, ചൊറിച്ചിൽ, കണ്ണിൽ നിന്ന് വെള്ളം വരിക എന്നിവയും ഇതു മൂലമുണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ.

 

 

അതിനാൽ പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് നല്ലത്. ഇല്ലെന്ക്കിൽ പല തരത്തിൽ ഉള്ള ആരോഗ്യ പ്രശനങ്ങൾ വന്നു ചേരാൻ സാധ്യത ഏറെ ആണ് , ഇറച്ചി,മുട്ട,വറുത്ത ഭക്ഷണങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുന്നതും ,മദ്യത്തിനും,പുകവലിക്കും അടിമപ്പെടുന്നതും രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. ഭക്ഷണ ശാലകളിൽ നിന്ന് ചൂടോടെ ലഭിക്കുന്നത് പലപ്പോഴും പഴകിയ ഭക്ഷണമാണ്.പഴകിയ ഭക്ഷണത്തിലെ ബാക്ടീരിയയാണ് വില്ലനായി മാറുന്നത്. എന്നാൽ അതുമൂലം നമ്മൾക്ക് മരണം വരെ സംഭവിക്കാൻ ഉള്ള സാധ്യത ഏറെ ആണ് , എന്നാൽ പഴം പച്ചക്കറികൾ എന്നിങ്ങനെ ഉള്ള ഭക്ഷണ പദാർഥകൾ ദിവസവും ശീലം ആക്കുക , പുറമെ നിന്നും ഉള്ള ഭക്ഷണങ്ങൾ കൂടുതൽ ആയി ഒഴിവാക്കുകയും ചെയുക ,

Leave a Reply

Your email address will not be published. Required fields are marked *