മുടി വളരാത്തതും മുടി കൊഴിയുന്നതും മുടിയിലെ താരൻ പോലുള്ള പ്രശ്നങ്ങളുമെല്ലാം തന്നെ പലരേയും അലട്ടുന്ന ഒന്നാണ്. മുടി വളരാൻ കൃത്രിമ വഴികൾ ഒന്നും തന്നെയില്ല. ഇതിനായി സഹായിക്കുക തികച്ചും സ്വാഭാവിക വഴികൾ തന്നെയാണ്. ഇതിനായി നമുക്കു വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പല കൂട്ടുകളുമുണ്ട്. ഇത്തരത്തിൽ ഒന്നിനെ കുറിച്ചറിയൂ, പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന കരിംചായയാണ് ഇത്. ഇത് മുടി കൊഴിച്ചിൽ മാറാനും മുടി കറുപ്പാകാനും മുടി വളരാനും താരൻ മാറാനുമെല്ലാം ഏറെ ഗുണകരമാണ്.ഇതിൽ പ്രധാന ചേരുവ കരിഞ്ചീരകമാണ്. മുടിയുടെ ആരോഗ്യത്തിന് പൊതുവേ ഉപയോഗിയ്ക്കുന്ന ഒന്നാണ് കരിഞ്ചീരകം. കരിഞ്ചീരകം എന്ന ചെറിയ വിത്ത് ആരോഗ്യ ഗുണങ്ങളാൽ കേമനാണ്.
ഇതു പോലെ തന്നെ ഇത് ചർമ, മുടി സംരണത്തിനും ഏറെ മികച്ചതാണ്. കരിഞ്ചീരകം മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ജീരകം പ്രകൃതിദത്ത മോയ്സ്ചുറൈസറായി പ്രവർത്തിക്കുകയും തലയോട്ടിയിലെ വരൾച്ച കുറയ്ക്കുകയും അതിനാൽ മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. എന്നാൽ അതുമാത്രം അല്ല വീട്ടിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു എണ്ണ നമ്മളുടെ മുടിയുടെ സംരക്ഷണത്തിന് നല്ലതു തന്നെ ആണ് ഈ എണ്ണ ഉപയോഗിച്ച് നമ്മൾക്ക് മുടി കൂടുതൽ വളർത്താനും കഴിയും ,