നാളികേരവും നാളികേര വെള്ളവും കരിക്കുമെല്ലാം നമുക്ക് ഒഴിച്ചു കൂടാനാകാത്തവയാണ്. തേങ്ങ കറികളിൽ ഉപയോഗിച്ചില്ലെങ്കിലും തേങ്ങയുടെ ഇളംരൂപമായ കരിക്ക് പൊതുവേ ജനസമ്മിതി നേടിയതുമാണ്. തേങ്ങയുടെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണെന്നതാണ് വാസ്തവം. തേങ്ങയുടെ ചകിരി കൊണ്ട് പല ഉപയോഗങ്ങളുമുണ്ട്. ഇതുപോലെ ചിരട്ട കൊണ്ടും. പണ്ടത്തെ കാലത്ത് തവികളും കയിലുകളുമെല്ലാം ചിരട്ട കൊണ്ടുണ്ടാക്കിയതായിരിയുന്നു. ചിരട്ടത്തവി എന്ന പേരിൽ അറിയപ്പെട്ടിരുന്നവ. മറ്റു ലോഹങ്ങൾ ലഭിയ്ക്കാത്തതു മാത്രമായിരുന്നില്ല, കാരണം. ഇതിന്റെയെല്ലാം ആരോഗ്യപരമായ ഗുണവശങ്ങൾ മനസിലാക്കിയിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. കാലം കടന്നു പോയപ്പോൾ ചിരട്ടപ്പാത്രവും ചിരട്ടത്തവിയുമെല്ലാം വെറും അലങ്കാരം എന്ന നിലയിൽ ചുരുങ്ങിപ്പോയി.
ജീവിതശൈലീ, പാരമ്പര്യ രോഗങ്ങളിൽ പെടുത്താവുന്ന പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ് ചിരട്ട വെന്ത വെള്ളം. ചകിരിയിട്ടു തിളപ്പിച്ച വെള്ളവും ചിരട്ട വെന്ത വെള്ളം പോലെ തന്നെ ഗുണം നൽകുന്ന ഒന്നാണ്. രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ചു നിർത്താൻ ഗുണം നൽകുമെന്നു വേണം പറയുവാൻ. കൊളസ്ട്രോൾ ഷുഗർ ഗ്യാസ്ട്രബിൾ പോലെ ഉള്ള എല്ലാ പ്രശ്നങ്ങളും മാറ്റുകയും ചെയ്യും , വളരെ നല്ല ഒരു ഗുണം തന്നെ ആണ് ഇതിനുള്ളത് , ദിവസവും ഇത് കുടിക്കാൻ കഴിയുന്നത് ആണ് എന്നാൽ ഇങ്ങനെ ദിവസവും കുടിച്ചാൽ നമ്മളിൽ ഉണ്ടാവുന്ന കൊളസ്ട്രോൾ ഷുഗർ ഗ്യാസ്ട്രബിൾ എന്നിവ ഇല്ലാതാവുന്നതും കാണാംhttps://youtu.be/lrVAWJlwDDk