നമ്മളുടെ വായ്പ്പുണ്ണ് ഒരു ദിവസം മാറ്റം

നമ്മളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. എപ്പോൾ വേണമെങ്കിലും വായ്പ്പുണ്ണ് നിങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. വായ്പ്പുണ്ണ് കൊണ്ട് ഭക്ഷണം പോലും കൃത്യമായി കഴിക്കാൻ പലപ്പോഴും സാധിക്കുകയില്ല. വായ്പ്പുണ്ണ് വന്നാൽ ഇത് മാറുന്നത് വരെ തലവേദനയാണ്. പല തരത്തിലുള്ള പരിഹാരങ്ങൾ ഇത് മാറുന്നതിന് വേണ്ടി ചെയ്യുമെങ്കിലും പലപ്പോഴും ഇതൊന്നും ഫലവത്താകുകയില്ല. പ്രായഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന ഒന്നാണ് വായ്പ്പുണ്ണ്. ഭക്ഷണം കഴിക്കുന്ന സമയത്ത്‌ അസഹ്യമായ നീറ്റലും വായ്പ്പുണ്ണുള്ള ഭാഗത്ത്‌ അനുഭവപ്പെടും. ഇരുമ്പിന്റെ കുറവ്, വിറ്റാമിൻ ബി, സി എന്നിവയുടെ കുറവ് വായ്പ്പുണ്ണ് വരുന്നതിന് മറ്റ് പല കാരണങ്ങളാണ്.

 

 

വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ നോക്കാം. തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. ഇത് ഈർപ്പം നൽകുകയും വായ വരണ്ടതാക്കുന്നത് തടയുകയും ചെയ്യുന്നു. വായ്പ്പുണ്ണിന്റെ മുകളിൽ അൽപ്പം തേൻ രണ്ടോ മൂന്നോ ദിവസം പുരട്ടാവുന്നതാണ്. വായ്പ്പുണ്ണ് ഉള്ളവർ നല്ല പുളിയുള്ള മോര് കവിൾ കൊള്ളുന്നത് വളരെ നല്ലതാണ്. ഇത് വായ്പ്പുണ്ണ് പെട്ടെന്ന് മാറാൻ സഹായിക്കുന്നു. കൂടാതെ മോരിൽ അൽപ്പം നാരങ്ങ നീരും ചേർക്കാവുന്നതാണ്. അതുപോലെ പനിക്കൂർക്ക ഉപയോഗിച്ച് നമ്മളുടെ വായ്പ്പുണ്ണ് മാറ്റി എടുക്കാനും കഴിയും ,

https://youtu.be/WKwVKQIdMrw

Leave a Reply

Your email address will not be published. Required fields are marked *