നമ്മൾക്ക് എല്ലാവര്ക്കും ഇഷ്ടം ഉള്ള ഒരു ഭക്ഷണ പദാർത്ഥം ആണ് പോപ്പ് കോൺ , എന്നാൽ അത് നമ്മൾക്ക് വീട്ടിൽ ഉണ്ടാക്കാൻ കഴിയും എന്നതും സത്യം എന്നൽ അതിനു വേണ്ടത് ചോളം ആണ് , എന്നാൽ ഒരു വീഡിയോയിൽ ചെറുപയർ ആണ് ഉപയോഗിക്കുന്നത് എന്നാൽ അത് കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല , എന്നാൽ അങ്ങിനെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കപ്പ് ചെറുപയർ നിമിഷങ്ങൾകൊണ്ട് പോപ്കോണാക്കുന്ന മാജിക് എന്ന പേരിലിറങ്ങിയ വിഡിയോ കണ്ട് പരീക്ഷിച്ചവരെല്ലാം, പോപ്കോണും വന്നില്ല കഞ്ഞിക്കു കൂട്ടാനുള്ള പയറും കരിഞ്ഞുപോയി എന്ന അവസ്ഥയിലാണ്. വിഡിയോ കാണാത്തവരും കണ്ടിട്ടും പരീക്ഷിക്കാത്തവരും ഭാഗ്യവാൻമാർ എന്നാൽ ഇതിൽ ചെറുപയർ ആണ് പോപ്കോൺ ആക്കി എടുക്കാം എന്ന് പറയുന്നത് ചെറുപയർ ഒരിക്കലും അങിനെ പോപ്പ് കോൺ രൂപത്തിൽ ആയി വരുകയില്ല ,
എന്നാൽ ആ വീഡിയോയിൽ പ്രഷർ കുക്കറിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കഴുകി വൃത്തിയാക്കി അളന്നു വച്ചിരിക്കുന്ന ചെറുപയർ ഇട്ട് അടച്ചു വച്ച് ചൂടാക്കുന്നു. ടപ്പ്, ടപ്പ് എന്ന് പൊട്ടുന്ന ശബ്ദം കേട്ട്…ഒരു മിനിറ്റിനുള്ളിൽ അടപ്പു തുറക്കുമ്പോൾ നിറഞ്ഞിരിക്കുന്ന പോപ്പ്കോൺ. ഇത്രയും കണ്ടു കഴിഞ്ഞാൽ ആർക്കും ഇത് ഒന്നു പരീക്ഷിക്കാൻ തോന്നും! പക്ഷേ വേണ്ട… പാത്രത്തിൽ കരിഞ്ഞ പയറാകും കിട്ടുന്നത്. ചെറുപയർ പ്രഷർ കുക്കറിൽ നിറച്ച് അടച്ച ശേഷം വരുന്ന ഭാഗം എഡിറ്റ് ചെയ്താണ് വിഡിയോയിൽ കാണിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,