മൺപാത്രങ്ങൾ മെഴുക്കിയെടുക്കാം അടുക്കളയിലെ ഏത് ഉപയോഗത്തിനും ഇനി മൺചട്ടി

പഴയ കാലം മുതലാണ് മനുഷ്യൻ ആദ്യമായി മൺപാത്രം ഉപയോഗിച്ച് തുടങ്ങിയത്. കുലാലയ ചക്രങ്ങളുടെ കണ്ടുപിടിത്തമാണ് മൺപാത്രങ്ങളുടെ നിർമ്മാണത്തിലേക്ക് മനുഷ്യരെ നയിച്ചത്. ചരിത്ര കാലഘണനയെ പറ്റി വ്യക്തമായ വിവരങ്ങൾ തരുന്നതിനാൽ മൺപാത്ര അവശിഷ്ടങ്ങളെ കാലഘണനാ ശാസ്ത്രത്തിന്റെ അക്ഷരമാല എന്നാണ് ചരിത്ര കാരന്മാർ വിളിക്കുന്നത്. മൺപാത്രങ്ങളോ, അവയുടെ അവശിഷ്ടങ്ങളോ ഒരിക്കലും നശിച്ചു പോകാറില്ല. തർമോ ലൂമിനൈസസ്‍ എന്ന കാലഘണനാ രീതി ഉപയോഗിച്ചാണ് മൺപാത്രവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നത്. വ്യത്യസ്ത നിറത്തിലും, തരത്തിലുമുള്ള മണ്പാത്രങ്ങൾ പ്രാചീന ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു എന്നതിനും വ്യക്ത്തമായ തെളിവുകൾ പുരാവസ്തു സൈറ്റുകളിൽ നിന്നും ചരിത്രകാരൻമാർ കണ്ടെത്തിയിട്ടുണ്ട്. ചുവപ്പ് നിറമുള്ള മൺപാത്രങ്ങൾ, ചാര നിറത്തിലുള്ള മൺപാത്രങ്ങൾ,

 

 

കറുത്തതും തിളക്കമാർന്നതുമായ മൺപാത്രങ്ങൾ എന്നിവയാണ് അവയിൽ ചിലത്. സമൂഹത്തിലെ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരാണ് കറുത്തതും തിളക്കമാർന്നതുമായ മണ്പാത്രങ്ങൾ ഉപയോഗിച്ചിരുന്നതെന്നാണ്ചരിത്രകാരന്മാർ പറയുന്നത്.എന്നാൽ മൺപാത്രങ്ങളിൽ ഭക്ഷണം വെച്ച് കഴിച്ചാൽ വരെ നല്ലതു ആണ് , ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചി കൂട്ടാനും സഹായിക്കും , എന്നാൽ ഇപ്പോൾ നമ്മളുടെ ഈ കാലഘട്ടത്തിൽ മൺപാത്രങ്ങളുടെ ഉപയോഗം കുറഞ്ഞു വരുകയും ചെയ്തു , എന്നാൽ പഴയ ആളുകൾ എല്ലാം മൺകലത്തിൽ തന്നെ ആയിരുന്നു ഭക്ഷണങ്ങളും മറ്റും പാകം ചെയ്തിരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *