വീട് മൊത്തം സുഗന്ധം നിറയാൻ ഇതൊരു തുള്ളി മതി

ഇനി നിങ്ങൾക്ക് നിങ്ങളുടെ ബാത്രൂം വീടും സുഗന്ധപൂരിതമാക്കാം.നമ്മുടെ എല്ലാവരുടെയും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ബാത്റൂം വൃത്തിയാക്കുക എന്ന് പറയുന്നത്. പലപ്പോഴും കുറേ സമയം നമ്മൾ ഉരച്ചു കഴുകി എടുത്തതായിരിക്കും ചെയ്യുന്നത്. അങ്ങനെ ഒരുപാട് സമയം എടുത്തു നമ്മൾ എത്ര കഴുകിയാലും ബാത്റൂമിൽ ദുർഗന്ധം ഉണ്ടാകുകയും ചെയ്യും. ഇത് പോലെ സുഗന്ധം നിറയ്ക്കാൻ നമ്മൾ പുറത്തു നിന്നു സാധനങ്ങളെല്ലാം വാങ്ങി വയ്ക്കാറുണ്ട്. എന്നാലും ഇനി അഥവാ ഇല്ലാതെ വന്നു കഴിഞ്ഞാൽ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനം ഉപയോഗിച്ച് നമുക്ക് മാത്രം സുഗന്ധപൂരിതം ആക്കാം അതുപോലെ ഈച്ച കൊതുക്ക് പ്രാണികൾ എന്നിവ വീട്ടിൽ വരുന്നത് തടയുകയും ചെയ്യും ,

 

ഒട്ടു മിക്ക വീടുകളിലും ഉപയോഗിക്കുന്ന എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് പുൽതൈലം. ഇഞ്ച പുല്ല് കൊണ്ടാണ് പുൽത്തൈലം ഉണ്ടാക്കുന്നതെന്ന് ഒട്ടുമിക്ക എല്ലാ ആളുകൾക്കും അറിയാവുന്നത് ആണ്. ചില സ്ഥലങ്ങളിൽ ഇതിനെ വാസന പുല്ല് തെരുവപ്പുല്ല് എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിൻറെ സുഗന്ധം എല്ലാവരേയും ആകർഷിക്കുന്നതും എല്ലാവർക്കും ഇഷ്ടം ഉള്ളതുമായ ഒന്നാണ്. കൂടുതൽ ആളുകളും സുഗന്ധത്തിനു വേണ്ടി തന്നെയാണ് വീടുകളിൽ ഇത് വാങ്ങി വെക്കുന്നത്. എന്നാൽ ഇത് ഉപയോഗിച്ചു തറയും മറ്റും തുടച്ചു കഴിഞ്ഞാൽ വളരെ നല്ലതു ആണ് വീടും പരിസരവും സുഗന്ധപൂരിതമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *