സൗന്ദര്യത്തിനും ആരോഗ്യത്തിനും കറ്റാർ വാഴ നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. എത്ര വലിയ സൗന്ദര്യ പ്രശ്നവും വീട്ടുമുറ്റത്തെ കറ്റാർവാഴ കൊണ്ട് മാറ്റിയെടുക്കാം. അതുകൊണ്ട് തന്നെ കറ്റാർവാഴയുടെ ഗുണങ്ങൾ പണ്ടുകാലം മുതൽ തന്നെ പ്രശസ്തമാണ്. എത്ര തന്നെ പരിചിതമാണെങ്കിലും കറ്റാർ വാഴയുടെ ചില ഉപയോഗ രീതികൾ പലർക്കുമറിയില്ല. നിങ്ങളുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ പ്രശ്നങ്ങൾ മാറ്റുന്നതിനും വിശ്വസിച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർവാഴ. മുടിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു ഔഷധ സസ്യം ആണ് ഇത് , കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾക്ക് ആന്റി മൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാൽ ഇത് തലയോട്ടിയിലെ താരനും അതുമൂലമുണ്ടാകുന്ന ചൊറിച്ചിലും ഫലപ്രദമായി തടയാൻ സഹായിക്കും.
നിങ്ങളുടെ തലമുടിയിൽ യാതൊരു പേടിയും കൂടാതെ പ്രയോഗിക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്ത ചേരുവയാണ് കറ്റാർ വാഴ. കറ്റാർ വാഴയുടെ പ്രയോഗം മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മിനുസമാർന്നതും തിളക്കമുള്ളതുമായ മുടിയഴക് സമ്മാനിക്കുന്നതിനും വഴിയൊരുക്കും. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിയഴക് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. അവർക്ക് ഇത് ലഭിക്കാനായി പ്രകൃതിദത്ത ചേരുവയായ കറ്റാർ വാഴ പല രീതിയിൽ ഉപയോഗിക്കാനാവും. എന്നാൽ ഈ കറ്റാർവാഴ എണ്ണ കാച്ചി ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ നല്ലതു തന്നെ ആണ് , മുടി വളർച്ച ഇരട്ടി അവുടെയും ചെയ്യും ,