പ്രോട്ടീൻ, കാൽസ്യം , അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില(moringa leaves). കൂടാതെ, ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില. മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല വളരെ അതികം വിറ്റാമിനുകൾ ഉള്ള ഒരു ഇല വർഗം ആണ് ഇത് , നമ്മുടെ നാട്ടിൻപുറങ്ങളിലും തൊടികളിലുമെല്ലാം ധാരാളമായി ലഭിക്കുന്ന ഒന്നാണ് മുരിങ്ങയില. പണ്ട് കാലങ്ങളിൽ മലയാളികളുടെ ഭക്ഷണങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മുരിങ്ങയില.
കാലം മാറുന്നതിനൊപ്പം കോലം മാറും എന്നു പറയുന്നതു പോലെ മുരിങ്ങയിലയും മലയാളിയുടെ തീൻമേശകളിൽ നിന്ന് പതുക്കെ പടിയിറങ്ങി തുടങ്ങി. അത് ഒരുപക്ഷേ മുരിങ്ങയിലയുടെ ഗുണങ്ങൾ മനസിലാക്കാത്തതു കൊണ്ടാകാം. പോഷക സമ്പുഷ്ടമാണ് മുരിങ്ങയില. മുന്നൂറിൽ പരം രോഗങ്ങൾ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലക്കുണ്ടെന്നാണ് പറയപ്പെടുന്നത്. മുരിങ്ങ ഇല ആരോഗ്യത്തിനും മറ്റും വളരെ നല്ല ഒരു ഉപകാരം ആണ് , അതുപോലെ മുടിയുടെ സംരക്ഷണത്തിന് വളരെ നല്ല ഒരു ഔഷധഗുണം ഉള്ള ഒരു സസ്യം ആണ് , മുരിങ്ങയുടെ കായും തണ്ടും ഇലയും എല്ലാം,വളരെ നല്ല ഒരു ഔഷധഗുണം ഉള്ള ഒന്നു തന്നെ ആണ് ,
https://youtu.be/fy8PHcstLI0