നമ്മളിൽ പലർക്കും ഇന്ന് പല കാരണങ്ങൾ കൊണ്ടും നെഞ്ചെരിച്ചിൽ ഉണ്ടാകാം. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവർ ഈസോഫാഗൽ സ്ഫിങ്റ്റർ എന്ന വാൽവിൻെറ താളംതെറ്റിയ പ്രവർത്തനങ്ങളാണ് നെഞ്ചെരിച്ചിലിനിടയാക്കുന്ന പ്രധാന കാരണം. ഭക്ഷണം അന്നനാളത്തിലേക്ക് കടന്നുവരുമ്പോൾ ഈ വാൽവ് തുറക്കുകയും ആഹാരം ആമാശയത്തിലേക്ക് കടക്കുകയും ചെയ്യും. ഭക്ഷണം കടന്നുകഴിഞ്ഞാൽ ഉടനെ വാൽവ് താനേ അടയും. എന്നാൽ, വാൽവ് ദുർബലമാകുമ്പോഴും ഇടക്കിടെ വികസിക്കുമ്പോഴും പകുതി ദഹിച്ച ഭക്ഷണങ്ങളും അമ്ളരസങ്ങളും ആമാശയത്തിൽനിന്ന് അന്നനാളത്തിലേക്ക് തിരികെ കടക്കുന്നു. ഇങ്ങിനെ സംഭവിക്കുമ്പോഴാണ് നെഞ്ചെരിച്ചിൽ ഉണ്ടാവുക.നെഞ്ച്വേദന,വരണ്ടചുമ,വായിലുംതൊണ്ടയിലും പുളിരസം, തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നത് പോലെ തോന്നുക, ഭക്ഷണം ഇറക്കാൻ പ്രയാസം, പുളിച്ച് തികട്ടൽ,വായിൽ വെള്ളംനിറയുക എന്നീ ലക്ഷങ്ങളും ഉണ്ടാവാറുണ്ട്,നെഞ്ചെരിച്ചിൽ പുകച്ചിലുമുണ്ടാക്കാറുണ്ട്.
ആസിഡിൽനിന്ന് ആമാശഭിത്തികളെ സംരക്ഷിക്കുന്ന ശ്ളേഷ്മസ്തരം അന്നനാളത്തിൽ ഇല്ലാത്തതിനാൽ ആസിഡ് തട്ടുമ്പോൾ അന്നനാളത്തിൽ പുകച്ചിലുണ്ടാകും. എന്നിങ്ങനെ ആണ് അതിന്റെ ലക്ഷണങ്ങൾ കണ്ടു വരുന്നത് എന്നാൽ നമ്മൾക്ക് ഇങ്ങനെ ഉള്ള അവ്സസ്ഥകൾ പൂർണമായി മാറ്റി എടുക്കാനും കഴിയും , വളരെ എളുപ്പത്തിൽ തന്നെ നമുക് വീട്ടിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ജീരകം ഉപ്പ് കുരുമുളക്ക് എന്നിവ ചേർത്ത് നിർമിച്ചു ഉണ്ടാക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് ,ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,