നമ്മളുടെ നാട്ടിൽ വീട്ടിൽ കണ്ടു വരുന്ന ഒരു ഔഷധ സസ്യം ആണ് തുളസി നിരവധി ഗുണങ്ങൾ ആണ് അതിനു ഉള്ളത് ,തുളസിയില ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു.തുളസിയില അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോൾ. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി. കുറയ്ക്കാനും, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
തുളസിയില തന്നെ നിരവധി ഇനം ഉണ്ട് എന്നാൽ കൃഷ്ണ തുളസി ആണ് നല്ല ആയുർവേദ ഗുണങ്ങൾ അടങ്ങിയത് , തുളസി വെള്ളം തിളപ്പിച്ചും അരച്ച് അതിന്റെ നീര് എടുത്തും കുടിക്കാൻ കഴിയുന്നത് ആണ് , അതുപോലെ നമ്മൾക്ക് ശരീരത്തിൽ വരുന്ന പ്രശ്നങ്ങൾക്കും ഇത് നല്ല ഒരു ഔഷധം ആണ് ദിവസവും ഇത് തിളപ്പിച്ച് കുടിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പി.എച്ച്. ബാലൻസ് നില നിർത്താൻ സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഇതു സഹായിക്കും. പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് തുളസി വെള്ളം. ഇത് പാൻക്രിയാസ് പ്രവർത്തനങ്ങളെ സഹായിച്ച് ഇൻസുലിൻ പ്രവർത്തനം കൃത്യമായി നടക്കാൻ സഹായിക്കും.