നമ്മളുടെ നാട്ടിൽ കണ്ടു വരുന്ന ഒരു സസ്യ വർഗം ആണ് മഷിത്തണ്ട് , പണ്ട് സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിച്ചിരുന്ന മഷിത്തണ്ട് നിസ്സാരക്കാരനല്ല. ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്.വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, വെള്ളംകുടിയൻ അങ്ങനെ പലവിധ നാമങ്ങളിലറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം പേപ്പറൊമിയ പെലുസിഡ എന്നാണ്. സിൽവർ ബുഷ്, പെപ്പർ എൽഡർ പ്ലാന്റ്, ഷൈനിങ് ബുഷ് പ്ലാന്റ് എന്നിങ്ങനെയാണ് വിദേശരാജ്യങ്ങളിൽ ഇത് അറിയപ്പെടുന്നത്.മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കുന്ന ഔഷധ സസ്യം കൂടിയാണ് . വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു ഔഷധമാണ് മഷിത്തണ്ട് . വേനൽകാലകളിൽ ഇതിന്റെ ഇലയും തണ്ടും ജ്യൂസ് ആക്കി ഉപയോഗിക്കുന്നത് ശരീരത്തിലെ ചൂട് കുറക്കുകയും,
നമുക്ക് ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു.ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ് . ചെടിയിലും ഇലയിലുമെല്ലാം ധാരാളം ജലാംശമുള്ളതുകൊണ്ട് സ്ലെയിറ്റ് മായ്ക്കാൻ ഇത് പണ്ട് കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്നു. ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമമാണ്. എന്നാൽ ഇങ്ങനെ നിരവതി ഉപയോഗങ്ങൾ ആണ് ഈ ചെടിക്ക് ഉള്ളത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/FsClcNN5eWU