ജലദോഷം ചുമ പനി കുറയ്ക്കും ചുക്ക്കാപ്പിപൊടി

ചുമയും ജലദോഷവും മാറാൻ ഇഞ്ചി കൊണ്ട് പരിഹാരം: ശൈത്യകാലം അടുത്തെത്തിയിരിക്കുന്നു. പനിയും ചുമയും ജലദോഷവും അടക്കമുള്ള രോഗങ്ങളുടെ വ്യാപനത്തിൻ്റെ കാലം കൂടിയാണിത്. ഈ സീസൺ കാലാവസ്ഥയിലുണ്ടാകുന്ന ചെറുതും വലുതുമായ മാറ്റങ്ങൾ നമ്മുടെ ശരീരത്തിലും പലരീതിയിലും പ്രകടമാകാറുണ്ട്. ഇൻഫ്ലുവൻസ അടക്കമുള്ള രോഗങ്ങൾ ഈ ദിനങ്ങളിൽ വേഗത്തിൽ പടർന്നു പിടിക്കുന്നതിന് കാരണവും ഇതു തന്നെയാണ്. എന്നാൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ നേരിടാനായി ആധുനിക മരുന്നുകളുടെ പുറകെ പോകേണ്ടതില്ല. ഫലപ്രദമായ ഉത്തമ പ്രതിവിധികൾ പ്രകൃതി തന്നെ നമുക്ക് വരദാനമായി നൽകിയിട്ടുണ്ട്. അടുക്കളയിലെ ഒരു പ്രധാന ചേരുവയായ ഇഞ്ചി ഇത്തരം അസ്വസ്ഥതകളെ ചെറുത്തു നിർത്താൻ സഹായം ചെയ്യും.

 

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റി ഇൻഫ്ലമേറി ഘടകങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. തൊണ്ടവേദന അടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടാവുമ്പോൾ അതിനെ ഒഴിവാക്കാനും ഏറ്റവും നല്ലതാണിത്. ഇതോടൊപ്പം പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ അണുബാധകളെ അകറ്റി നിർത്തുകയും ചെയ്യുന്നു ഇതിലെ ഗുണങ്ങൾ. അതിനാൽ, ഈ ശൈത്യകാലത്ത് നിങ്ങൾക്ക് തൊണ്ടവേദനയോ ചുമയോ അടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഇനി പറയുന്ന ചില ഇഞ്ചി ചുക്ക് എന്നിവ ഇട്ട ചായ കുടിക്കുന്നതും വളരെ നല്ലതു ആണ് , ഇത് എല്ലാം ഇട്ടു കുടിക്കുന്നത് വളരെ നല്ലതു ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *