ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച് ഒരാൾക്ക് വർഷത്തിൽ രണ്ടുതവണ ജലദോഷം വരാൻ സാധ്യതയുണ്ട്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യപ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് കാരണമാകുന്ന നിരവധി തരം വൈറസുകൾ ഉണ്ട്, റിനോവൈറസുകൾ ആണ് അതിന് ഏറ്റവും സാധാരണമായ കാരണം. നിങ്ങളുടെ വായ, കണ്ണുകൾ അല്ലെങ്കിൽ മൂക്ക് എന്നിവയിലൂടെ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നു. അസുഖമുള്ള ഒരാൾ ചുമയ്ക്കുമ്പോൾ,
തുമ്മുമ്പോൾ അല്ലെങ്കിൽ സംസാരിക്കുമ്പോൾ ഇത് എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് പടരും.ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ ഇല്ല, പക്ഷേ രോഗലക്ഷണങ്ങളെ കുറയ്ക്കുവാൻ സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങളും മരുന്നുകളും ഉണ്ട്. എന്നാൽ ഇവയിൽ, പാർശ്വഫലങ്ങളില്ലാത്തതിനാൽ ആദ്യം വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. ജലദോഷത്തെക്കുറിച്ചും അതിനെ ചികിത്സിക്കുന്നതിനുള്ള ചില ലളിതമായ വീട്ടുവൈദ്യങ്ങളെക്കുറിച്ചും എല്ലാം നമുക്ക് ഇടയിൽ ഉണ്ട് , എന്നാൽ അത് ഉപയോഗിച്ചു തന്നെ നമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാനും കഴിയും വളരെ നല്ല ഒരു ഒറ്റമൂലി തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,