സർക്കാർ ക്ഷേമപെൻഷൻ അറിയിപ്പുകൾ വരുമാന സർട്ടിഫിക്കറ്റ് ഇനിയുംനൽകാം

ക്ഷേമപെൻഷനുകൾക്കുള്ള വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ പത്തുലക്ഷം പേർക്ക് ക്ഷേമപെൻഷൻ മുടങ്ങും. പിന്നീട് രേഖകൾ ഹാജരാക്കിയാലും കുടിശ്ശിക നൽകില്ല.കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിങ്ങനെ അഞ്ചുതരത്തിലുള്ള ക്ഷേമപെൻഷനുകളാണ് സർക്കാർ നൽകുന്നത്. 1,600 രൂപയാണ് പ്രതിമാസം ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം ഗുണഭോക്താക്കളുടെ വാർഷിക വരുമാനം.വരുമാന സർട്ടിഫിക്കറ്റ് ഇനിയുംനൽകാം കുടിശിക ഉള്ള തുക ലഭിക്കുകയില്ല എന്നും പറയുന്നു ,

അടുത്തമാസം മുതൽ ക്ഷേമപെൻഷൻ തുടർച്ചയായി ലഭിക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിർദേശം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സർക്കാർ മുന്നോട്ടുവെച്ചിരുന്നു. ഏകദേശം പത്തുലക്ഷം പേർ ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് സർക്കാർ കണ്ടെത്തൽ. സംസ്ഥാനത്ത് 40.91 ലക്ഷം പേരാണ് ക്ഷേമപെൻഷന് അർഹതയുള്ളവർ. ഇതിൽ 30.71 ലക്ഷം പേർ മാത്രമാണ് ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളത്.എന്നാൽ ഇനിയും വരുമാന സർട്ടിഫിക്കറ്റ് ഹാജരാകാൻ കഴിയും എന്നും പറയുന്നു , ജനുവരിയിലെ പെൻഷൻ മാർച്ച് അവസാന വാരത്തിൽ ഉണ്ടാവും എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/kclpy-nytuQ

Leave a Reply

Your email address will not be published. Required fields are marked *