പഴം സ്ഥിരമായി കഴിക്കുന്നവർ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

പഴം നമ്മുടെയെല്ലാം ഇഷ്ടവിഭവങ്ങളിൽ ഒന്നാണ്. എന്നാൽ എന്തും കഴിക്കുമ്പോൾ അൽപം നിയന്ത്രണം വെച്ചില്ലെങ്കിൽ അത് പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. പഴവും ഇത്തരത്തിൽ പെട്ട ഒന്നാണ്. ആരോഗ്യമാണ് എന്ന് പറഞ്ഞാലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. കാരണം കഴിക്കുന്ന സമയവും ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഭക്ഷണം എന്താണ് കഴിക്കുന്നത് എപ്പോഴാണ് കഴിക്കുന്നത് എന്ന കാര്യത്തിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയൊരു കലവറയാണ് പഴങ്ങൾ. കാഴ്ചയിലും മനോഹരിയായ ഈ പഴത്തിന്റെ രുചിയും മണവും ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പഴത്തെ നിത്യേനയുള്ള നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാൽ അത് ശരീരത്തിന് ഗുണങ്ങൾ മാത്രമേ നൽകുകയുള്ളൂ. സിഡിറ്റിക്ക് കൈക്കൊണ്ട ഔഷധമാണ് വാഴപ്പഴം. നെഞ്ചെരിച്ചിൽ തുടങ്ങിയ ചെറു രോഗാവസ്ഥകൾക്ക് വാഴപ്പഴം മരുന്നായി ഉപയോഗിക്കാം.

കുടലിലെ വ്രണങ്ങളും അസിഡിറ്റിയും കുറയ്ക്കാനും വാഴപ്പഴത്തിനു കഴിവുണ്ട്. പ്രാതലിൽ വാഴപ്പഴം ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം നാരുകൾ ഉള്ളതുകൊണ്ട് മലബന്ധം ഉണ്ടാവുന്നത് തടയാനും വാഴപ്പഴത്തിനു കഴിയും. സുഖ ശോധനയ്ക്ക് പലരും ഉറങ്ങും മുമ്പ് പാളയങ്കോടൻ പഴം കഴിക്കുക പതിവാണ്.വാഴപ്പഴത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്ന് ഇരുമ്പ് സത്താണ്. ഇത് രക്തത്തിൽ ഹീമോഗ്ലോബിൻ കൂട്ടാനും വിളർച്ച ഇല്ലാതാക്കാനും സഹായിക്കുന്നു.ശരീരത്തിലെ ജലാംശത്തിന്റെ സമതുലിതാവസ്ഥ നിലനിർത്താനും വാഴപ്പഴത്തിനു കഴിവുണ്ട്. ഇത് മൂലം മാനസിക സംഘർഷം നിയന്ത്രിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നു. എന്നിങ്ങനെ ഗുണം ആണ് ഇത് കഴിക്കുന്നത് കൊണ്ട് നമ്മൾക്ക് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *