ഒരു സ്പൂൺ ചെറുപയർ മാത്രം മതി മുടി തഴച്ചു വളരാൻ

നല്ല ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്‌, മാനസിക പിരിമുറുക്കം, അന്തരീക്ഷത്തിലെ അഴുക്കുകൾ, ഉറക്കക്കുറവ് എന്ന തുടങ്ങി മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ നിരവധിയാണ്.കാലാവസ്ഥ മാറ്റം മുതൽ ജീവിതശൈലി വരെ തലമുടിയുടെ വളർച്ചയെ സ്വാധീനിക്കും. മുടി തഴച്ചു വളരാനുംതലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ തന്നെ ഉണ്ട് ,ചെറുപയർ പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കുന്നത് മുടി കൊഴിയുന്നതു തടയും.

മുടി വളർച്ച ത്വരിതപ്പെടുത്തും. താരൻ പോലുള്ള പ്രശ്‌നങ്ങൾക്കു നല്ല പരിഹാരമാണ്. മുടിയ്ക്കു തിളക്കവും മൃദുത്വവുമെല്ലാം നൽകും. തികച്ചും സ്വാഭാവിക ചേരുവകൾ ആയതിനാൽ തന്നെ യാതൊരു ദോഷവും മുടിയ്‌ക്കോ തലയ്‌ക്കോ വരുത്തുന്നുമില്ല. ഇത് ഉപയോഗിയ്ക്കാനും വളരെ എളുപ്പമാണ്.കഞ്ഞിവെള്ളത്തിൽ അൽപം ചെറുപയർ മാത്രം ചേർത്ത് തലമുടി കഴുകുന്നത് നല്ലതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും സഹായിക്കും മുടി തഴച്ചു വളരാനും സഹായിക്കുകയും ചെയ്യും ,വളരെ നല്ല ഒരു ഔഷധ ഗുണം ഉള്ള ഒരു ഒറ്റമൂലി തന്നെ ആണ് ഇത് കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *