കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുമ്പോൾ മറ്റാരേക്കാളും വിഷമിക്കുന്നത് അമ്മമാർ തന്നെയാണ്. ഇങ്ങോട്ട് വിളിക്കുമ്പോൾ അങ്ങോട്ടോടുന്ന ചില കുട്ടിക്കുറുമ്പന്മാരെയും കുറുമ്പികളെയും ഭക്ഷണം കഴിപ്പിക്കാൻ അമ്മമാർ നടത്തുന്ന പെടാപ്പാട് കാണുമ്പോൾ ‘എന്ത് കഷ്ടമാണിത്’ എന്ന് തോന്നാത്തവർ നമുക്കിടയിൽ കാണില്ല. സ്വന്തം കുഞ്ഞിനെ കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുക എന്നത് തന്നെയാണ് നമുക്കിടയിലെ പല അമ്മമാരുടെയും ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ഈ വളരുന്ന പ്രായത്തിൽ പോഷകഗുണങ്ങൾ ഏറെയുള്ള ഭക്ഷണങ്ങൾ ശരീരത്തിലെത്തേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ട് വയസ്സ് മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികളിൽ വിശപ്പില്ലായ്മ,
ഭക്ഷണം കഴിക്കാനുള്ള മടി തുടങ്ങിയവ സ്ഥിരമായി കണ്ടുവരുന്നു. ഇതിന് പരിഹാരം കാണാൻ ആദ്യം അമ്മമാർ ചെയ്യേണ്ടത് നിങ്ങളുടെ കുറമ്പനെയും കുറുമ്പിയെയുമൊക്കെ ഭക്ഷണം കഴിപ്പിക്കാനുള്ള ഒരു ഷെഡ്യൂൾ തയ്യാറാക്കുക എന്നതാണ്. മുതിർന്നവർ കഴിക്കുന്ന സമയം അനുസരിച്ചല്ല കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത്. അവർക്ക് ഇടവിട്ട് ഭക്ഷണം കൊടുക്കാം. ദിവസം അഞ്ച് തവണയെങ്കിലും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നല്കണം. പോഷക ഗുണം ഉള്ള ഭക്ഷണം മാത്രം കൊടുക്കണം , മറ്റു ഭക്ഷണ സാധനങ്ങൾ ഒന്നും നൽകാൻ പാടുള്ളതല്ല എന്നാൽ മാത്രം ആണ് ആരോഗ്യം ഉള്ള ശരീരം ഉണ്ടാവുകയുള്ളു , എന്നാൽ കുട്ടികൾ മടികൂടാതെ ഭക്ഷണം കഴിക്കുവാൻ അമ്മമാർ അറിഞ്ഞിരിക്കേണ്ടത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,