നമ്മൾ എന്നും സന്തോഷത്തോടെ കളിച്ചും ചിരിച്ചും കഴിഞ്ഞിരുന്ന കുട്ടി വീട്ടിൽ അതിഥികൾ വന്ന് പോയതിനു ശേഷം തുടർച്ചയായി കരച്ചിലും അസ്വസ്ഥതകളും കാണിക്കുകയാണെങ്കിൽ അത് ദൃഷ്ടിദോഷമാണെന്ന് പൊതുവേ പറയാറുണ്ട്. നമ്മൾ സാധാരണ അനുഭവിച്ചിട്ടുള്ള ഒരു കാര്യം തന്നെ ആണ് ദൃഷ്ടി ദോഷം കരിങ്കണ്ണും പ്രാക്കും എന്നിവ എല്ലാം , ഇത് നമ്മളെ വലിയ രീതിയിൽ അലട്ടും , എന്നാൽ മനുഷ്യരിൽ മാത്രം അല്ല മറ്റു മൃഗങ്ങളിലും വൃക്ഷങ്ങളിലും ദൃഷ്ടി ദോഷം കരിങ്കണ്ണും പ്രാക്കും ഏൽക്കാം ,അതായത് ഒരാളുടെ നോട്ടത്തിലൂടെയോ വാക്കിലൂടെയോ മറ്റൊരാൾക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടി ദോഷം.
മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ടാകും ദൃഷ്ടിദോഷം അഥവാ കണ്ണേറ്.നമ്മുടെ ദൃഷ്ടിക്ക് എത്രമാത്രം ഊർജമുണ്ടെന്ന് അറിയാമോ. ഒരാളെ നമ്മൾ രൂക്ഷമായി നോക്കുകയാണെങ്കിൽ രണ്ടോ മൂന്നോ മിനുട്ടിനുള്ളിൽ അയാൾ തിരിച്ചു നോക്കുന്നത് ശ്രദ്ധയിൽ പെടുകയോ അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടോ. നമ്മുടെ ദൃഷ്ടിക്ക് അത്രത്തോളം ശക്തിയുണ്ടായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലുും ഈ അനുഭവം ഉണ്ടായിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.എന്നാൽ നമ്മൾക്ക് കരിങ്കണ്ണും പ്രാക്കും ഏൽക്കാതിരിക്കാനും ദൃഷ്ടി ദോഷം ഏൽക്കാതിരിക്കാനുമുള്ള ഒരു വിദ്യ ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,