കൈവിഷം സാധാരണയായി വശ്യപ്രയോഗത്തിന്വേണ്ടിയാണ് നൽകിവരുന്നത് . എന്നാൽ ചുരുക്കം ചില വേളകളിൽ ശത്രുവിനെ നശിപ്പിക്കുന്നതിനും ചിത്തഭ്രമം വരുത്തുന്നതിന് വേണ്ടിയും കൊടുത്തുവരുന്നു.വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാരസാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേർത്തുനൽകുന്ന മന്ത്രബദ്ധമായ മരുന്നാണ് കൈവിഷം.വശ്യം, ലാഭം, അടിപെടുത്തൽ, ദ്രോഹം – വിവിധോദ്ദേശ്യങ്ങൾക്കായി ഇത് ചെയ്യുന്നുണ്ട്. പലഹാരത്തിലോ, പഴത്തിലോ, മറ്റേതെങ്കിലും ആഹാരപദാർത്ഥത്തിലോ ചേർത്ത് സൂത്രത്തിലാണിത് നൽകുക ഇതിനെ ആണ് കൈവിഷം നൽകൽ എന്നു പറയുന്നത്.
നൽകിയ മരുന്ന് ദഹിക്കാതെ വയറ്റിൽ കിടക്കുമെന്നും അത് അവിടെ നിൽക്കുന്നിടത്തോളം കാലം ആ വ്യക്തിക്ക് മറുകക്ഷിയിൽ നിന്നും മനസ്സ് മാറ്റനോ ഇഷ്ടം കുറയാനോ സാധിക്കുകയില്ല എന്നാണ് വിശ്വാസം. കൈവിഷം തീണ്ടി എന്നു മനസ്സിലാക്കിയാൽ ആ വ്യക്തിയുടെ ബന്ധുക്കൾ കൈവിഷം ഒഴിപ്പിക്കുന്നതിനായി വൈദ്യന്മാർ നൽകുന്ന പ്രതി മരുന്ന് നൽകി വിഷം ഛർദ്ദിപ്പിച്ചു കളയുന്നു . ഇത് അഗദതന്ത്രം എന്ന ആയുർവേദ ചികിത്സയുമായി ബന്ധമുണ്ട്. എന്നാൽ നമ്മൾക്ക്കൈ വിഷം ഏറ്റാൽ കാണുന്ന ലക്ഷണങ്ങൾ പല തരത്തിൽ ഉണ്ട് എന്നാൽ അവയെ കുറിച്ചും അവ എങ്ങിനെ മാറ്റി എടുക്കാം എന്നതിനെ കുറിച്ചും ഉള്ള ഒരു വീഡിയോ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,