നമ്മളിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന ഒരു അവസ്ഥാ ആണ് എക്കിൾ കഴുത്തിൽ നിന്നും നെഞ്ചിലേക്കുള്ള നാഡികൾക്ക് അസ്വസ്ഥത ഉണ്ടാകുമ്ബോൾ എക്കിൾ ഉണ്ടാകുന്നു.പല കാരണങ്ങൾ കൊണ്ട് ഈ അസ്വസ്ഥത ഉണ്ടാകാം.വേഗത്തിൽ ഭക്ഷണം കഴിക്കുന്നതിനൊപ്പം വായുവും വിഴുങ്ങുക,പുകവലി,കൂടുതൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക,സ്ട്രോക്ക്,തലച്ചോറിലെ ട്യൂമർ,വാഗ്‌സ് നാഡികളുടെ ക്ഷതം,ചില മരുന്നുകൾ,ഉത്കണ്ഠ,സമ്മർദ്ദം,കുട്ടികളിൽ കരയുമ്ബോഴോ,ചുമയ്ക്കുമ്ബോഴോ അല്ലെങ്കിൽ ഗ്യാസ്‌ട്രോ ഈസോഫാഗൽ റിഫ്ലെക്സ് കാരണമോ എക്കിൾ ഉണ്ടാകാം ഡയഫ്രം പേശിയുടെ ഹ്രസ്വമായ സങ്കോചങ്ങളാണ് എക്കിൾ .
ഈ പേശികൾ തുടരെത്തുടരെ സങ്കോചിക്കുകയാണെങ്കിൽ വോക്കൽ കൊടിനിടയിലുള്ള സുഷിരം അടയുകയും വായു അകത്തേക്ക് കടക്കുന്നത് എക്കിൾ ശബ്ദത്തോടെ ആകുകയും ചെയ്യും.ഈ അസ്വസ്ഥത കഴുത്തിൽ നിന്നും നെഞ്ചു വരെ വ്യാപിക്കുകയും ചെയ്യും.ഇത് ചിലപ്പോൾ പല രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കും. എന്നാൽ ഇത് നമ്മൾക്ക് പല വഴികളിലൂടെ നിയന്ത്രിക്കാനും കഴിയും എന്നാൽ ഇത് വരാതിരിക്കാനും വന്നു കഴിഞ്ഞാൽ മാറ്റി എടുക്കാനും ഉള്ള വിദ്യ തന്നെ ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,