പൊതുവേ മധുരം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു പറയും. പ്രധാനമായും പറയാനുള്ളത് പ്രമേഹം പോലുളള രോഗങ്ങൾക്ക് കാരണമാകും എന്നതു തന്നെയാണ്. പ്രമേഹം ചില്ലറ പ്രശ്‌നമല്ല, ചിലപ്പോൾ ജീവൻ കവരാൻ ഇടയുള്ള അറ്റാക്കിന് പോലും വഴി വയ്ക്കുന്ന രോഗാവസ്ഥയാണിത്. എന്നാൽ ചില മധുരങ്ങൾ ശരീരത്തിന് ഗുണകരമാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് തേൻ മധുരം. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഒരു ഭക്ഷണ പദാർത്ഥം തന്നെ ആണ് തേൻ . ഇതിനാൽ തന്നെ ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നുമാണ്. ദോഷം വരുത്തില്ലെന്നതു മാത്രമല്ല, ആരോഗ്യത്തിന് ഗുണകരവുമാണ്. തേൻ ദിവസവും ഒരു ടീസ്പൂൺ വീതം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നൽകുമെന്നതാണ് വാസ്തവം. ഇതെക്കുറിച്ചറിയൂ.
തേൻ ദിവസവും ഒരു ടീസ്പൂൺ കഴിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങൾ നൽകുന്നു .ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന ഒന്നാണിത്. തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ ആണെന്നാണ് പല മെഡിക്കൽ വിദഗ്ധരും പറയുന്നത്. ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്പൊടിയാണ് തേനിൽ അടങ്ങിയിരിക്കുന്നത്. ഇത് നിന്ന് ശരീരത്തിലെ അലർജികളെ പ്രതിരോധിക്കും. അലർജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന എന്നിങ്ങനെ പല ആരോഗ്യ ഗുണങ്ങൾ തന്നെ ആണ് തേൻ കഴിക്കുന്നതുകൊണ്ടു നമ്മൾക്ക് ഉണ്ടാവുന്നത് , കൂടുതൽ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,
https://youtu.be/NU6fmt8ethE